കരിപ്പൂർ: 2020ലെ ഹജ്ജ് കർമത്തിനുള്ള അപേക്ഷ വ്യാഴാഴ്ച മുതൽ സമർപ്പിക്കാം. പൂർണമായി ഓൺലൈനിലൂടെയാണ്. അപേക്ഷഫോറവും വിശദാംശങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭിക്കും. www.hajcommittiee.org. ഓൺലൈൻ മുഖേനയായതിനാൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല. നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അപേക്ഷയും ഒറിജിനല്‍ പാസ്പോർട്ടും അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
അപേക്ഷകര്‍ക്ക് 20-01-2021 വരെ കാലാവധിയുള്ളതും 10-11-2019നുള്ളില്‍ അനുവദിച്ചതുമായി മെഷീന് റീഡബിള്‍ പാസ്പോര്‍ട്ടുണ്ടായിരിക്കണം. 31-05-2020ന് 70 വയസ്സ് പൂര്‍ത്തിയായവരെ (01-06-1950നോ അതിനുമുമ്പോ ജനിച്ചവര്‍) നിബന്ധനകള്‍ക്ക് വിധേയമായി റിസർവ് കാറ്റഗറി എയില്‍ (70 വയസ്സിന് മുകളിലുള്ളവർ) ഉള്‍പ്പെടുത്തും. 70 വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും വേണം. ഇവർ ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്. 31-05-2020ന്, 45 വയസ്സ് പൂര്‍ത്തിയായ മഹ്റമില്ലാത്ത നാല് സ്ത്രീകൾക്ക് ഒരുമിച്ച് അപേക്ഷിക്കാം. അഞ്ച് സ്ത്രീകൾക്ക് വരെ ഇൗ വിഭാഗത്തിൽ ഒന്നിച്ച് അപേക്ഷിക്കാം. 09-09-2020ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫൻറ് വിഭാഗത്തിലും അേപക്ഷിക്കാം. നവംബർ പത്തുവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. വിവരങ്ങൾക്ക്: 0483 2710717, 0483 2717571.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.