കൊച്ചി: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോകാൻ അപേക്ഷ നൽകി വെയ്റ്റിങ് ല ിസ്റ്റിലുൾപ്പെട്ട 1001 മുതൽ 2000 വരെയുള്ളവർ ഒറിജിനൽ പാസ്പോർട്ട് ഈമാസം എട്ടിനും 22നുമി ടയിൽ ഹജ്ജ് ഹൗസിൽ നേരിട്ട് സമർപ്പിക്കണം. പാസ്പ്പോർട്ടിന് പിറകിൽ പാസ്പോർട്ട് സൈസ് ഫോട്ടോ സെല്ലോടേപ് ഉപയോഗിച്ച് പതിക്കണം. ഇപ്പോൾ പണം അടക്കേണ്ടതില്ല.
വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 647 വരെയുള്ളവർക്ക് മാത്രമേ ഇപ്പോൾ പണം അടക്കേണ്ടതുള്ളൂവെന്ന് ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു. ഫോൺ: 9446607973. അതേസമയം, ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും കാത്തിരിപ്പ് പട്ടികയിൽ 2000 വരെയുള്ളവര്‍ക്കുമായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസുകള്‍ ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.