കണ്ണൂർ: പലിശരഹിത ബാങ്കിങ് നടപ്പാക്കുേമ്പാൾ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തതയുണ്ടായാൽ നല്ലെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിക്കുന്ന ഹലാൽ ഫായിദ കോഒാപറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സൊസൈറ്റി ഭാരവാഹികൾക്ക് പിണറായി മുന്നറിയിപ്പ് നൽകിയത്.
നിശ്ചിതമായ നടപടിക്രമങ്ങളിൽനിന്ന് മാറി വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുേമ്പാൾ ഭാവിയിലുണ്ടായേക്കാവുന്ന ക്രമപ്രശ്നങ്ങളെക്കൂടി മുൻകൂട്ടി കാണണം. മുമ്പ് കാർഷികവായ്പ പൂർണമായും പലിശരഹിതമാക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടപ്പോൾ അതിനെതിരെ നബാർഡാണ് കർക്കശ നിലപാട് സ്വീകരിച്ചത്. നിക്ഷേപം സ്വീകരിക്കുേമ്പാഴും വായ്പ അനുവദിക്കുേമ്പാഴും പാലിേക്കണ്ട നടപടിക്രമങ്ങളും പലിശ ഇൗടാക്കേണ്ടതും കൊടുക്കേണ്ടതുമായ നിബന്ധനകൾ ക്രമപരമായിരിക്കണമെന്ന് അതത് വകുപ്പുകൾതന്നെ നിർബന്ധിക്കുന്നുണ്ട്. അതില്ലാതായാൽ ഇടപെടലുകളുണ്ടാകും.
ഏകപക്ഷീയരീതിയിൽ പലിശ കുറക്കാനുള്ള തീരുമാനമെടുത്താലും ഇടപെടലുകളുണ്ടാകും. പലിശരഹിത ബാങ്ക് എന്ന സംവിധാനം നേരത്തെ ആരംഭിക്കാൻ തീരുമാനിച്ചപ്പോഴും ഇടപെടലുകളുണ്ടായി. അതുെകാണ്ടുതന്നെ സദുദ്ദേശ്യത്തോടെ രൂപവത്കരിച്ച സൊസൈറ്റിയുടെ പ്രവർത്തനത്തിൽ ഇത്തരം കാര്യങ്ങൾ സംബന്ധിച്ചുള്ള ക്രമപ്രശ്നങ്ങൾ ഭാരവാഹികൾ മുൻകൂട്ടി മനസ്സിലാക്കി വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.