കൊച്ചി: വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോമിന് മതിയായ ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് അനുവദിച്ച മഹാരാജാസ് കോളജ് അധികൃതരുടെ നടപടിക്കെതിരെ ഗവർണർക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ്.
നിരവധി കേസുകളിൽ പ്രതിയായി ഹൈകോടതി ജാമ്യം നിഷേധിച്ച ആർഷോമിന് ജാമ്യം ലഭിക്കാനുള്ള കുറുക്കു വഴിയായിട്ടാണ് കോളജ് അധികൃതർ ഹാൾ ടിക്കറ്റ് നൽകിയതെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. 40ഓളം ക്രിമിനൽ കേസിൽ പ്രതിയായ ആർഷോമിന് വ്യാജ രേഖകൾ ചമച്ച് ജാമ്യം നേടാൻ സഹായിച്ച കോളജ് പ്രിൻസിപ്പലിനും പരീക്ഷാ കൺട്രോളർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകിയത്.
പരീക്ഷാ നിയമങ്ങൾക്ക് വിരുദ്ധമായി ഹാജരില്ലാത്തയാൾക്ക് ഹാൾ ടിക്കറ്റ് നൽകിയതിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് ഗവർണർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.