കോഴിക്കോട്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആൻഡ് പ് രസ് കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന മറിയം ചുമതലയേല്‍ക്കും. മോയിന്‍ അഖ്തര്‍ സ്ഥലം മാ റുന്നതിനെ തുടർന്നാണ് ഡിസംബര്‍ ആദ്യം ഇവര്‍ ജിദ്ദയില്‍ ചുമതലയേൽക്കുക. 2017 കേഡറിലെ ഐ.എഫ്.എസുകാരിയും പാരിസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ്.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ 28ാം റാങ്കുകാരിയായി രണ്ടു കൊല്ലം മുമ്പാണ് വിദേശകാര്യ സര്‍വിസിലെത്തിയത്. ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി. അഷ്റഫിേൻറയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടേയും മകളാണ്.
ഭര്‍ത്താവ് തെലങ്കാന കാഡറിലെ ഐ.എ.എസുകാരനും ഹൈദരാബാദിലെ മുന്‍ പൊലീസ് മേധാവി എ.കെ. ഖാെൻറ മകനുമായ മുസമ്മില്‍ ഖാൻ. ഐ.എഫ്.എസ് നേടിയ രണ്ടാമത്തെ മുസ്ലിം മലയാളി വനിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.