കോട്ടയം: നഗരമധ്യത്തിൽ ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം. പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിച്ച്്, കുഞ്ഞിനെ കൈയിലെടുത്ത് സുരക്ഷിതമായി ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസ്- ഓട്ടോ ഡ്രൈവർമാർ ചേർന്ന്. നട്ടാശേരി സ്വദേശിയായ ശ്രീക്കുട്ടി ബാബുജിയാണ് (27) ജനറൽ ആശുപത്രിക്കു സമീപത്തെ സിഗ്നലിനു മുന്നിൽ ഓട്ടോയിൽ പ്രസവിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടി, സന്തോഷിെൻറ ഓട്ടോ വിളിച്ചത്. ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.
ഓട്ടോയിൽ ജങ്ഷനിൽ എത്തിയപ്പോൾ, പ്രസവവേദന കൂടി. ഇതോടെ സന്തോഷ് ഓട്ടോ റോഡരികിൽ ഒതുക്കി. അപ്പോഴാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ സമയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നൽകിയ ഷാൾ ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഈ ഷാൾ എടുത്ത് രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. തുടർന്ന് സന്തോഷും രഞ്ജിത്തും ചേർന്ന് കുട്ടിയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ഇവിടെ െവച്ചാണ് പൊക്കിൾ കൊടി മുറിച്ചുമാറ്റിയത്.
പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൽ അംഗമാണ്. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, പനച്ചിക്കാട് പഞ്ചായത്തിനു വിട്ടുനൽകിയ ആംബുലൻസിലെ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.