തൃക്കാക്കരയിൽ സിൽവർലൈൻ ചർച്ചയാക്കുന്നതിൽ സന്തോഷം -എം.എ ബേബി

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ ചർച്ചയാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സി.പി.എം പി.ബി അംഗം എം.എ​ ബേബി. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന് സഹതാപ വോട്ടുകൾ ലഭിക്കില്ല. കെ.വി തോമസിന്റെ നിലപാട് തൃക്കാക്കരയിൽ ചലനങ്ങളുണ്ടാക്കും. വികസന രാഷ്ട്രീയം പറയാൻ പ്രാപ്തനായ സ്ഥാനാർഥിയെ തൃക്കാക്കരയിൽ അവതരിപ്പിക്കുമെന്നും ബേബി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരാനിരിക്കെയാണ് ബേബിയുടെ പ്രസ്താവന. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥിയെ നിർത്തുമെന്ന സൂചനകളാണ് സി.പി.എം നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനേയും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനേയുമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി നിയോഗിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം പി.ടി.തോമസിന്റെ ഭാര്യ ഉമതോമസിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഒറ്റപേര് മാത്രമേ ചർച്ച ചെയ്തുള്ളുവെന്നാണ് കോൺഗ്രസ് നേതാക്കൾ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്.

Tags:    
News Summary - Happy to discuss Silverline in Thrikkakara -MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.