ന്യൂഡല്‍ഹി: കനത്ത മഴയെത്തുടർന്നുണ്ടായ വഴുക്കലിൽ വിമാനം തെന്നിമാറിയതാകാം അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. വിമാനം തകര്‍ന്നുവീണപ്പോള്‍ തീപിടിത്തം ഉണ്ടാകാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. കരിപ്പൂരിലേക്ക് തിരിക്കും മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിൾ ടോപ് റൺവേയിൽ വിമാനം ഇറക്കാൻ പരിശ്രമിച്ചു. ഡി.ജി.സിയുടെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരണത്തിലേക്ക് പോകാമെന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷർ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ, എയർ നാവിഗേഷർ സർവീസ് അംഗങ്ങൾ തുടങ്ങിയവർ കരിപ്പൂർ വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത അടിയന്തിര യോഗം ഇന്ന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.