കൊല്ലപ്പെട്ട ഹരിദാസ്

ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്; കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകർ

തലശ്ശേരി: ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്. കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരുടെ സംഘമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗൂഢാലോചന കുറ്റം ചുമത്തി ഏഴു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായവർ. തിങ്കളാഴ്ച പുലർച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

Tags:    
News Summary - Haridas murder was politically motivated -Remand report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.