തലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാഴാഴ്ച തിരിച്ചറിയൽ പരേഡിന് വിധേയമാക്കും. പ്രത്യേക അന്വേഷണസംഘം നൽകിയ ഹരജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പരേഡിന് അനുമതി നൽകിയത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടക്കുക. കേസിൽ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. 10 പേർ ഗൂഢാലോചനയിലും മൂന്ന് പേർ കൃത്യത്തിൽ പങ്കെടുത്തവരുമാണ്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരും ഗൂഢാലോചനയിൽ പങ്കെടുത്ത കുറച്ചുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. ദിവസവും ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.