ഹരിപ്പാട്: കുടുംബം സഞ്ചരിച്ചിരുന്ന കാറും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. കൊല്ലം ശൂരനാട് നടുവിലെമുറി അരുണോദയത്തിൽ അഞ്ജു വി. ദേവാണ് (26) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകം.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെവന്ന മീൻ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ജുവിെൻറ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുകാദേവി, കാർ ഓടിച്ചിരുന്ന സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശൂരനാട് നിന്ന് അഞ്ജുവും കുടുംബവും ഭർത്താവ് സുധീഷിെൻറ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റിയ കാറിെൻറ പിന്നിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും പുറത്തേക്ക് തെന്നിമാറി.
അഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിൽ എം.എസ്സി സൈക്കോളജി പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് ദുരന്തം. അടുത്ത മാസം മൂന്നിനാണ് വിവാഹ വാർഷികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.