കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബികടലില്‍ എറിയണമെന്ന ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്‍റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കണമെന്നും ഹരീഷ് സുരേഷ് ഗോപിക്കുള്ള മറുപടിയിൽ പറയുന്നു.
ഇത്രയും മോശപ്പെട്ട ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ്ഗോപി കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.