തൃശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച തൃശൂർ ജില്ല ഹർത്താലിന് മാറ്റമില്ല. കലക്ടർ അനുമതി നൽകാത്തതിനെ തുടർന്നാണ് ഹർത്താൽ തുടരാൻ തീരുമാനിച്ചത്. 26ന് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ വീട്ടുപടിക്കൽ ഉപവാസം നടത്തും. നേരത്തേ മന്ത്രി വി.എസ് സുനിൽകുമാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
തൃശൂര്‍ പൂരവും വെടിക്കെട്ടും ആചാരപ്രകാരം നടത്തും
തിരുവനന്തപുരം: തൃശൂര്‍ പൂരവും വെടിക്കെട്ടും ഇക്കൊല്ലവും എല്ലാ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടുംകൂടി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെടിക്കെട്ട് നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. ഉത്സവങ്ങളില്‍ സുരക്ഷ ഉറപ്പാക്കും. ഇതുമൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രാനുമതിക്കാണ് ചീഫ് സെക്രട്ടറി കത്തയക്കുന്നത്. നാട്ടാന പരിപാലനനിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ആനയെ എഴുന്നള്ളിക്കാനാകും. സ്ഫോടകവസ്തു നിയന്ത്രണവും മറ്റും കേന്ദ്ര സര്‍ക്കാറിന്‍െറ അധികാരപരിധിയില്‍ ആയതിനാല്‍ വെടിക്കെട്ടിന് ഇളവ് നല്‍കി സംസ്ഥാനത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനാകില്ളെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
കേന്ദ്രനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വെടിക്കെട്ടിന് അനുമതിനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഒരാള്‍ക്ക് 15 കിലോ വെടിമരുന്ന് വരെ മാത്രമേ സൂക്ഷിക്കാനാവൂവെന്നും ഡൈനാമിറ്റ്, അമിട്ട്, ഗുണ്ട് തുടങ്ങിയവ പാടില്ളെന്നും നിഷ്കര്‍ഷിക്കുന്നു. സുരക്ഷാസൗകര്യങ്ങളുള്ള വെടിമരുന്ന് പുരകളുള്ള കമ്മിറ്റികള്‍ക്ക് പലരില്‍നിന്നായി 15 കിലോ വീതം ശേഖരിച്ച് 2000 കിലോവരെ സൂക്ഷിക്കാം. ഇതിന് സംസ്ഥാന സര്‍ക്കാറിന് അനുമതിനല്‍കാനാകും. പാറമേക്കാവ്, തിരുവമ്പാടി കമ്മിറ്റികള്‍ക്ക് 2000 കിലോവീതം സൂക്ഷിക്കാന്‍ സൗകര്യമുള്ള സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് അത്രയും വെടിമരുന്ന് വരെ സൂക്ഷിച്ച് വെടിക്കെട്ട് നടത്താം. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതിനല്‍കുക. കേന്ദ്ര സര്‍ക്കുലര്‍ അനുസരിച്ച് മറ്റ് ഉത്സവങ്ങള്‍ക്കും 15 കിലോ വെടിമരുന്നിന്‍െറ നിയന്ത്രണം നിലനില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.