കോഴിക്കോട്: തുടർച്ചയായ രണ്ടാംദിവസവും ജില്ലയിൽ ഹർത്താൽ പൂർണം. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസ് ആക്രമിച്ചതിൽ പ്രതിേഷധിച്ച് വെള്ളിയാഴ്ച ഇടതുമുന്നണിയും ബി.എം.എസ് ജില്ല കമ്മിറ്റി ഒാഫിസ് ആക്രമിച്ചതിന് ശനിയാഴ്ച സംഘ്പരിവാർ സംഘടനകളും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.
സീതാറാം യെച്ചൂരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ചയും ഹർത്താൽ നടന്നിരുന്നു. ഫറോക്കിലും വടകരയിലും നരിക്കുനിയിലും നന്മണ്ടയിലും ആക്രമണമുണ്ടായി. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിെൻറ അഖിലേന്ത്യ പ്രവേശനപ്പരീക്ഷക്ക് നഗരത്തിലെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടി. റമദാൻ സീസണിൽ തുടർച്ചയായ ഹർത്താലിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.