ഹർത്താൽ: പരീക്ഷകളും ശാസ്ത്രമേളകളും മാറ്റി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ ഹർത്താലിനെ തുടർന്ന് വിവിധ പരീക്ഷകളും ശാസ്ത്രമേളകളും കലോത്സവങ്ങളും മാറ്റി വെച്ചു. ഇന്ന് നടക്കാനിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തിങ്കളാഴ്ചയിലേക്ക് (26/11/18) മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഇന്ന് നടക്കേണ്ട പത്താംതരം തുല്യത പരീക്ഷ മാറ്റി വെച്ചു. തീയ്യതി പിന്നീട് അറിയിക്കും. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റി. കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു. വയനാട് ജില്ലാ സ്കൂൾ കലോത്സവം നാളത്തേക്ക് മാറ്റി.


ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ 19ാം തീയതിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു. മലപ്പുറത്ത് ജില്ലാ ശാസ്ത്രമേള മാറ്റിവെച്ചു.

Tags:    
News Summary - harthal exam postponed- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.