ഹർത്താലിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം-പിണറായി വിജയൻ

തിരുവനന്തപുരം: ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത്  ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള  മാർഗമാണ് ഹർത്താൽ. ഇത് പലപ്പോഴും ആവശ്യമായി വരും.  ഹർത്താലിനെ എതിർക്കുന്നവർ പോലും ഹർത്താൽ നടത്താൻ മുന്നിട്ടിറങ്ങുന്നതും നമ്മൾ കാണുന്നുണ്ടെന്ന്​ പിണറായി പറഞ്ഞു.  

കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക്  ഹർത്താൽ വലിയ പ്രയാസമുണ്ടാക്കുമെന്നത്  കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ  ഹർത്താൽ സംഘടിപ്പിക്കുന്നവർ  ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ  ഭാഗമായി വ്യവസായ - വാണിജ്യ മേഖലയിലെ പ്രമുഖരുമായി  നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Tags:    
News Summary - Harthal tourisam sector-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.