വിദ്വേഷ പ്രചാരണം; റിപ്പോർട്ടർ ടി.വിക്കും സുജയ പാർവതിക്കും എതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടി.വിക്കും കോഓഡിനേറ്റിങ് എഡിറ്റർ സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസാണ് 153,153 എ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കളമശ്ശേരി സ്വദേശിയായ യാസർ അറഫാത്തിന്‍റെ പരാതിയിലാണ് കേസ്.

കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് നേരത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, ജനം ടി.വിയിലെ അനിൽ നമ്പ്യാർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. കുമ്പളയിൽ വിദ്യാർഥിനികൾ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാക്തർക്കങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പേരിൽ അനിൽ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - hate propaganda; Case against reporter TV and Sujaya Parvathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.