കണ്ണൂർ: മയ്യിൽ ചെറുപഴശ്ശിയിൽ കഴിഞ്ഞ ദിവസം നടന്ന സി.പി.എം പ്രകടനത്തിൽ മുഴക്കിയ െകാലവിളി മുദ്രാവാക്യങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാണെന്ന് സി.പി.എം. പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സി.പി.എം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ പ്രസ്താവനയിൽ പറഞ്ഞു.
'' പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സി.പി.എം ഒരുതരത്തിലും അംഗീകരിക്കുന്നില്ല, മാത്രവുമല്ല ഇത് പാർട്ടി നയത്തിന് വിരുദ്ധവുമാണ്. മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്തുകാരനോ മയ്യിൽ പഞ്ചായത്തുകാരനോ പോലുമല്ല എന്നാണ് പാർട്ടി അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. പ്രകടനത്തിന്‍റെ അവസാനഘട്ടത്തിൽ ഈ വ്യക്തി മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് വരെയും അത്തരത്തിലുള്ള പ്രകോപനപരമായി മുദ്രാവാക്യം ഒന്നും പ്രസ്തുത പ്രകടനത്തിൽ ഉയർന്നിട്ടില്ല. മുദ്രാവാക്യം വിളിച്ചുകൊടുത്ത വ്യക്തിക്ക് പാർട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ കർശന നടപടിയെടുക്കാൻ പാർട്ടി തയ്യാറാകും'' -പ്രസ്താവനയിൽ പറഞ്ഞു.
പ്രദേശത്ത് ലീഗ് നടത്തുന്ന അക്രമ പരമ്പരകളെ പ്രകടനത്തിൽ ഉയർന്ന കേവലമൊരു മുദ്രാവാക്യത്തിന്‍റെ മറപറ്റി വെള്ളപൂശാനുള്ള പരിശ്രമത്തെ അപലപിക്കുന്നതായും പാർട്ടി മയ്യിൽ ഏരിയാ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.
ചെറുപഴശ്ശി നെല്ലിക്കപ്പാലത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം വിളി ഉയർന്നത്. സി.പി.എം - ലീഗ് സംഘർഷത്തിൽ അറസ്റ്റിലായ ആറു സി.പി.എം പ്രവർത്തകർക്ക് ജാമ്യം ലഭിച്ചപ്പോൾ ഒരുക്കിയ സ്വീകരണത്തിന്‍റെ ഭാഗമമായിരുന്നു പ്രകടനം.
'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ; തല്ലേണ്ടവരെ തല്ലും ഞങ്ങൾ. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. പാണക്കാട്ടേക്കോന്നും പോകണ്ട. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ൈകയും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങൾ' എന്നിങ്ങനെയാണ് മുദ്രവാക്യം മുഴക്കിയത്. സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.