സമൂഹ മാധ്യമം വഴി അശ്ലീല പരാമർശം നടത്തിയെന്ന്; ശ്രീലക്ഷ്മി അറക്കലിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ പരാതി

തി​രു​വ​ന​ന്ത​പു​രം: അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്തയാളെ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത സംഘത്തിലെ ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി. സമൂഹ മാധ്യമങ്ങളിൽ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ക വിഡിയോകൾ സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ ഉണ്ടെന്നാണ് സൈബർ പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് എടുക്കുന്നത് അടക്കം തുടർനടപടികൾ തീരുമാനിക്കൂവെന്ന് സൈബർ പൊലീസ് ഡിവൈ.എസ്.പി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, യൂട്യൂബർമാരായ വിജയ് പി. നായർക്കും ശാ​ന്തി​വി​ള ദി​നേ​ശിനും എതിരായ പരാതികളിൽ ഭാ​ഗ്യ​ല​ക്ഷ്മി​ ഡിജിറ്റൽ തെളിവുകൾ കൈമാറി. രണ്ടു ദിവസം നീണ്ട മൊഴിയെടുക്കലിലാണ് തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയത്. ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ൽ വി​ജ​യ് നാ​യ​ർ​ക്കെ​തി​രെ​യും സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെയും പൊ​ലീ​സ് കേസ് എടുത്തിരുന്നു.


അധിക്ഷേപകരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദിച്ചിരുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ടായിരുന്നു മർദനം. വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക​വ​ർ​ച്ച​ശ്ര​മം, അ​സ​ഭ്യം പ​റ​യ​ൽ, അ​തി​ക്ര​മി​ച്ചു​ ക​യ​റു​ക, സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.