വിദ്വേഷ പ്രസംഗം: പൊലീസിനു മുന്നിൽ ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലെന്ന് പി.സി. ജോർജ്

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പൊലീസിനു മുമ്പിൽ ചോദ്യം ചെയ്യാൻ ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലാണെന്ന് പി.സി. ജോർജ്. ചോദ്യം ചെയ്യാൻ ഹാജരാകാൻ പറഞ്ഞ് പൊലീസ് കളിയാക്കുകയാണ്. സാമാന്യ മര്യാദയുള്ളവർ 24 മണിക്കൂറിനു മുമ്പ് നോട്ടീസ് തരണം.

കഴിഞ്ഞ ദിവസം മുഴുവൻ തിരുവനന്തപുരത്ത് ഈ പൊലീസുകാരുടെ കൺമുന്നിലുണ്ടായിരുന്നു. 24 മണിക്കൂർ ജയിലിൽ കിടന്നു. അപ്പോൾ വന്ന് ചോദ്യം ചെയ്തുകൂടായിരുന്നോ. ലോകം മുഴുവൻ ഞായറാഴ്ച അവധിയാണ്. കാക്കിയിട്ട പൊലീസിന് ബോധമില്ലേ എന്നും പി.സി. ജോർജ് ചോദിച്ചു.

അതേസമയം, വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പി.സി. ജോർജ് ​ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു.

ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിൻവലിച്ചത്. തിരുവനന്തപുരം അനന്തപുരിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ആദ്യം ജാമ്യം നൽകിയ കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കിയിരുന്നു. 

Tags:    
News Summary - Hate speech: PC George says he did not appear before police because it was inconvenient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.