സം​സ്​​ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും  പെ​ൻ​ഷ​ൻ​കാ​ർ​ക്കും  ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 10ാം ശമ്പളപരിഷ്കരണ കമീഷൻ ശിപാർശ പ്രകാരമാണ് തീരുമാനം. പദ്ധതി നടപ്പാകുന്നതുവരെ നിലവിെല മെഡിക്കൽ റീ-ഇംപേഴ്സ്മെൻറ് തുടരും. പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരിൽനിന്ന് ഈടാക്കും. പെൻഷൻകാർക്ക് ഇപ്പോൾ മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപ നിർത്തുകയും ഈ തുക ഇൻഷുറൻസ് പ്രീമിയമായി അടക്കുകയും ചെയ്യും. ആരോഗ്യ ഇൻഷുറൻസ് വരുമ്പോൾ നിലവിെല പലിശരഹിത ചികിത്സ വായ്പയും നിർത്തലാക്കും. ഇൗ രംഗത്ത് 230 കോടിയാണ് സർക്കാർ ഇപ്പോൾ ചെലവിടുന്നത്.

മെഡിക്കൽ റീഇംപേഴ്സ്മെൻറിന് 70 കോടിയും പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ് 150 കോടിയും പലിശരഹിത ചികിത്സ വായ്പ 10 കോടിയും അടക്കമാണിത്. ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമ്പോൾ ഈ ബാധ്യത കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇൻഷുറൻസ് ആൻഡ് െഡവലപ്മെൻറ് അതോറിറ്റി (ഐ.ആർ.ഡി.എ) അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിക്കുമ്പോൾ നാല് പൊതുമേഖല കമ്പനികൾക്ക് മുൻഗണന നൽകും. പദ്ധതി നടപ്പായാൽ അംഗീകൃത ആശുപത്രികളിൽനിന്ന് പണമടക്കാതെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാകും. ചികിത്സച്ചെലവ് സർക്കാർ മുഖേന ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്ക് നൽകും. ഔട്ട് പേഷ്യൻറ് ചികിത്സക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. നിലവിലെ രോഗങ്ങളും ഇൻഷുറൻസിെൻറ പരിധിയിൽ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Tags:    
News Summary - Health insurance scheme for employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.