പോത്തൻകോട്​ സമൂഹവ്യാപനം സംശയിക്കുന്നില്ല -ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കോവിഡ്​ മരണം സ്ഥിരീകരിച്ച പോത്തൻകോട്​ സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം ബാധിച്ച്​ മരിച്ച അബ്​ദുൽ അസീസിന്​​ എവിടെ നിന്നാണ്​ രോഗം വന്നതെന്നത്​ സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ റാപ്പിഡ്​ ടെസ്​റ്റ്​ തുടങ്ങിയിട്ടില്ല. കിറ്റുകൾ എത്തുന്നത്​ അനുസരിച്ച്​ ഇത്​ ആരംഭിക്കും. സർക്കാർ നിർദേശങ്ങൾ പരമാവധി പാലിക്കാൻ ജനങ്ങൾ തയാറാകണമെന്നും കെ.കെ ശൈലജ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾക്ക്​ ക്ഷാമം കേരളത്തിൽ അനുഭവപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഇപ്പോൾ ആവശ്യത്തിനുള്ള ഉപകരണങ്ങളുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - Health minister press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.