​േകാവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ആരോഗ്യ​പ്രവർത്തകൻ പീഡിപ്പി​െച്ചന്ന് പരാതി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. വെള്ളറടയിലുള്ള ബന്ധുവീട്ടിലാണ് യുവതി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇതിനുശേഷം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തക​െൻറ സഹായം തേടി.

തുടർന്ന്​ ആരോഗ്യപ്രവർത്തകൻ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെ​െട്ടന്നാണ് ഇവർ പറയുന്നത്. വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചത്രെ. വെള്ളറട പൊലീസ് ആരോഗ്യപ്രവര്‍ത്തകനെതിരെ കേസെടുത്തു. മറ്റ് കാര്യങ്ങൾ അന്വേഷണത്തിലാണ്.

Tags:    
News Summary - health worker abused girl in quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.