പത്തനംതിട്ട: വടക്കൻ കേരളത്തിൽ അന്തരീക്ഷ താപനില നാലുമുതൽ പത്ത് ഡിഗ്രിവരെ ഉയരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇൗ അറിയിപ്പിൽ അന്തംവിട്ടിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷകർ. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കാലാവസ്ഥ പ്രവചനമെന്നപേരിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എന്നാൽ മാർച്ച്, ഏപ്രിൽ, േമയ് മാസങ്ങളിൽ കേരളത്തിൽ പരമാവധി 0.5 ഡിഗ്രിവരെ ചൂട് കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
നാല് ഡ്രിഗ്രി ചൂട് കൂടണമെങ്കിൽ കാലാവസ്ഥയിൽ വന്നേക്കാവുന്ന മാറ്റങ്ങൾ പോലും പരിഗണിക്കാതെയാണ് ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് നൽകിയത്. ഇക്കാര്യം കലക്ടർമാർക്കും കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് സ്കൂളുകൾക്ക് അതത് കലക്ടർമാർ ജാഗ്രതനിർദേശം നൽകി. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്കിലും വടക്കൻ കേരളത്തിൽ പത്ത് ഡിഗ്രിവരെ ചൂട് കൂടുമെന്ന് അറിയിച്ചിടുണ്ട്. കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ 0.5 ഡിഗ്രിവരെ ചൂട് കൂടിയേക്കാമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുേമ്പാൾതന്നെ കുറഞ്ഞ താപനിലയിലോ ശരാശരിയിലോ മാറ്റം പ്രതീക്ഷിക്കുന്നില്ല. സാധാരണ അന്തരീക്ഷ ഉൗഷ്മാവ് തന്നെയായിരിക്കുമെന്നാണ് പറയുന്നത്.
കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 2016 ഏപ്രിൽ 26ന് മലമ്പുഴയിലാണ്-41.9 ഡിഗ്രി സെൽഷ്യസ്. അതിനുമുമ്പ് 1987 ഏപ്രിൽ 15ന് 41.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 2016 േമയ് 19ന് രാജസ്ഥാനിലെ ഫലോഡിയിലാണ്-51ഡിഗ്രി സെൽഷ്യസ്. വടക്കേ ഇന്ത്യയിലെ താപനില ഒരു ഡിഗ്രിവരെ വർധിക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശരാശരി 35 ഡിഗ്രി ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന കേരളത്തിൽ നാലുമുതൽ പത്തുവരെ വർധനയുണ്ടാകുമെന്നു പറയുന്നത് എന്തു പഠനത്തിെൻറ അടിസ്ഥാനത്തിലാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.