തൃശൂർ: തെളിഞ്ഞ ആകാശത്തിന് നന്ദി. ഒപ്പം മഞ്ഞിനും. പകലിന് സമാനം രാത്രി ചൂട് വല്ലാതെ അ നുഭവിപ്പിക്കാത്തതിന്. മേഘങ്ങളില്ലാത്ത പശ്ചാത്തലത്തിൽ ഭൗമകിരണങ്ങൾ വൈകീട്ട് നേര െ ആകാശത്തിലേക്ക് ഉയരുകയാണ്. ഇതാണ് രാത്രി ചൂട് വല്ലാതെ അനുഭവെപ്പടാതിരിക്കാൻ കാരണം. രാവിലെ വരെ മഞ്ഞും വിവിധ ഭാഗങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ രാത്രി ചൂടിന് കാഠിന്യമില്ല. ഇൗ സാഹചര്യം എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാവാത്ത സാഹചര്യമാണ്. പകൽ ചൂട് രാവിലെ അനുഭവെപ്പടുന്നത് വൈകുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. എന്നാൽ, രാവിലെ പത്തിനുശേഷം പുറത്തിറങ്ങാനാവാത്ത സാഹചര്യമാണുള്ളത്. ഫെബ്രുവരിയിൽ തന്നെ 40 ഡിഗ്രിസെൽഷ്യസിൽ എത്തി വേനലിൽ വേവുകയാണ് . കേരളത്തിൽ പൊതുവേ 1.1 ഡിഗ്രി സെൽഷ്യസാണ് കൂടുന്ന ചൂടെങ്കിൽ കോഴിക്കോടിത് മൂന്നും ആലപ്പുഴയിൽ രണ്ടുമാണ്. മധ്യകേരളത്തിലും രണ്ട്തന്നെയാണ് കൂടിയിരിക്കുന്നത്. മാർച്ച് 21ന് സൂര്യൻ ഭൂമധ്യരേഖക്ക് മുകളിൽ വരുന്നതിനാൽ മാർച്ചിൽ ചൂട് ഇനിയും കൂടും.
പാലക്കാട് മുണ്ടൂരിെല ഇൻറഗ്രേറ്റ് റൂറൽ ടെക്നോളജി സെൻററിലെ (െഎ.ആർ.ടി.സി ) താപമാപിനിയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട് 40 ഡിഗ്രി ആയിരുന്നു. വെള്ളിയാഴ്ചയിത് 39 ആയിരുന്നു. ശനിയാഴ്ച തൃശൂർ വെള്ളാനിക്കരയിലെ 39.07 ഡിഗ്രിയാണ് കൂടിയ ചൂട്. 38.04 ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ 20ന് രേഖപ്പെടുത്തിയ 38.02 ഡിഗ്രി സെൽഷ്യസാണ് ഫെബ്രുവരിയില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്. തെക്കും വടക്കും മധ്യകേരളത്തിലും വേനൽചൂടാണ് നിലവിൽ അനുഭവെപ്പടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അടുത്ത നാലാഴ്ച സാധാരണയോട് അടുത്ത ചൂടിനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നതെങ്കിലും ദിനംപ്രതി കൂടുകയാണ്.
മഴ അകന്നുനില്ക്കുന്ന അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ പല ജില്ലകളിലും റെക്കോഡ് ചൂടിലെത്തും. എന്നാൽ, അന്തരീക്ഷ ഉൗഷ്മാവ് വല്ലാെത വർധിക്കുേമ്പാൾ മഴ പ്രതീക്ഷിക്കുകയാണ് കലാവസ്ഥ വകുപ്പ്. ചൂടിൽ വല്ലാത്ത ബാഷ്പീകരണം നടക്കുന്നതിനാൽ അന്തരീക്ഷത്തിൽ ഇർപ്പം ഉൾക്കൊള്ളുന്നത് കൂടും. ഇത് മഴക്കുള്ള സാധ്യതയുണ്ടാക്കുമെങ്കിലും മാർച്ച് പകുതിവരെ വല്ലാതെ പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തലുമുണ്ട്. ജനുവരി ഒന്ന് മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.