എൽ.ഡി.എഫ് കുറ്റ്യാടി മണ്ഡലം തെരഞ്ഞെടുപ്പ് കൺെവൻഷനിൽ സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി അഭിവാദ്യം ചെയ്യുന്നു
ആയഞ്ചേരി: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ കുറ്റ്യാടി മണ്ഡലത്തിൽ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി.
മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാക്കാന്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മണ്ഡലം തെരഞ്ഞെടപ്പു കൺവെന്‍ഷനും ശക്തിപ്രകടനവും ആയഞ്ചേരിയില്‍ നടന്നു. പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ട സാഹചര്യത്തില്‍ വന്‍ ജനാവലിയാണ് പരിപാടിക്കെത്തിയത്.
കുഞ്ഞമ്മദ് കുട്ടിയെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. കൺവെന്ഷന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫും ബി.ജെ.പിയും കൈകോര്‍ത്തിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കരീം പറഞ്ഞു.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്, സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം സത്യന് മൊകേരി, സി. ഭാസ്കരന്, മുക്കം മുഹമ്മദ്, കെ.കെ. ലതിക, വി. കുഞ്ഞാലി, കെ. ലോഹ്യ, കെ. കെ. ദിനേശന്, സി. സത്യചന്ദ്രന്, സി.എച്ച് .ഹമീദ്, ടി.കെ. കുഞ്ഞിരാമന്, കെ പി. പവിത്രന്, വിനോദ് ചെറിയത്ത്, ആയാടത്തില്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. നാരായണന് സ്വാഗതം പറഞ്ഞു.തുടർന്ന് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആയഞ്ചേരിയിൽ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: കെ.കെ.നാരായണൻ (പ്രസി), കെ.കെ. ദിനേശൻ(സെക്ര), കെ.കെ. ലതിക(ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.