തിരുവനന്തപുരം: ആവശ്യമില്ലെന്നുകണ്ട് കാലാവധി കഴിഞ്ഞ ഹെവി ലൈസൻസ് റദ്ദാക്കാനും മോേട്ടാർ വാഹന വകുപ്പിെൻറ കനത്ത പിഴ. കാലാവധി കഴിഞ്ഞ തീയതി മുതൽ വർഷം കണക്കാക്കിയാണ് പിഴ ചുമത്തുക. തുക അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുകയുമില്ല. സാധാരണ ലൈസൻസുകൾ പുതുക്കുന്നതിനാണ് പിഴയീടാക്കാറുള്ളതെങ്കിൽ ഇപ്പോൾ ലൈസൻസ് ഉപേക്ഷിക്കാനും പിഴയൊടുക്കണം. ശാരീരിക അവശതകൾ മൂലവും മറ്റും വലിയ വാഹനങ്ങൾ ഒാടിക്കാൻ കഴിയാനാകാതെ ലൈസൻസ് റദ്ദാക്കാനെത്തുേമ്പാഴാണ് പിഴഭാരം കാത്തിരിക്കുന്നത്.
മോേട്ടാർ വാഹന നിയമ ഭേദഗതി പ്രകാരം ഡ്രൈവിങ് ലൈസൻസുകൾ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പുതുക്കണം. ഒരു വർഷം കഴിഞ്ഞാൽ 1000 രൂപയാണ് പിഴ. കാലാവധി കഴിഞ്ഞ ഹെവി ലൈസൻസുകാർ റദ്ദാക്കാനെത്തുേമ്പാൾ എത്ര വർഷം കഴിഞ്ഞോ അക്കാലയളവിലെയെല്ലാം തുക അടിസ്ഥാനപ്പെടുത്തി പിഴ നൽകണം. 260 രൂപ സറണ്ടർ ചാർജും. നേരത്തേ ഫീസില്ലാതെ വെള്ളേപപ്പറിൽ അപേക്ഷിച്ചാൽ ലൈസൻസ് റദ്ദാക്കി നൽകുമായിരുന്നു. ഒാൺലൈൻ സംവിധാനമായ സാരഥിയിലേക്ക് മാറിയതോടെ 260 രൂപ സറണ്ടർ ചാർജ് വന്നു. പിന്നാലെ 1000 രൂപ വീതം പിഴയും.
ഹെവി ലൈസൻസ് പുതുക്കാതെയോ റദ്ദാക്കാതെയോ ലൈറ്റ് മോേട്ടാർ വെഹിക്കിൾ (എൽ.എം.വി) ലൈസൻസ് പുതുക്കാനാകില്ല. ഇതോടെ ഹെവി ഒഴിവാക്കി എൽ.എം.വി മാത്രം ഉപയോഗിക്കുന്നവരും പിഴയിൽനിന്ന് രക്ഷപ്പെടില്ല.
റദ്ദാക്കുന്നതിന് പിഴയീടാക്കുന്നത് സോഫ്റ്റ് വെയറിലുള്ള ക്രമീകരണമാണെന്നും ഇത് സംബന്ധിച്ച് പരിശോധിക്കുമെന്നും േജായൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. നിയമവശംകൂടി പരിശോധിക്കേണ്ടതുണ്ട്. സാധാരണ പിഴയീടാക്കാറില്ല. എന്നാൽ, ഇക്കാര്യം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നുകൂടി നോക്കണമെന്നും ഉടൻ വ്യക്തത വരുത്തി സർക്കുലർ ഇറക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.