തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച കാലവർഷത്തിൻെറ ശക്തി കുറഞ്ഞു. മലബാറിൽ കഴിഞ്ഞ കുറച്ച് മണിക്കൂ റുകളായി കാര്യമായ മഴയില്ല. മഴമൂലം തടസപ്പെട്ട കോഴിക്കോട്-ഷൊർണൂർ പാതയിലെ ട്രെയിൻ ഗതാഗതം ഇന്ന് പുനഃസ്ഥാപി ക്കാൻ കഴിയുമെന്ന് റെയിൽവേ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫറോക്ക് പാലത്തിന് മുകളിൽ വീണ മരച്ചില്ലകൾ എടുത്ത് മാറ്റിയതിന് ശേഷമാവും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുക. കഴിഞ്ഞ ദിവസം പാതയിൽ റെയിൽവേ സുരക്ഷാ പരിേശാധനകൾ നടത്തിയിരുന്നു. അതേസമയം, ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. ഏകദേശം 50ഓളം ആളുകളെയാണ് ഉരുൾപൊട്ടലിന് ശേഷം കാണാതായത്.
അതേ സമയം, ദുരിതബാധിത പ്രദേശങ്ങൾ സന്ദർശക്കാനാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. കൽപ്പറ്റയിലെത്തുന്ന അദ്ദേഹം പിന്നീട് മഴമൂലം ദുരിതമുണ്ടായ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.