ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പമില്ലെന്ന് ജില്ലാ കലക്ടർ കെ. ജീവൻ ബാബു. വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. എത്ര സമയം ഷട്ടർ ഉയർത്തുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വൈദ്യുതി ബോർഡാണ്.
മഴയെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. ഇടുക്കി ജില്ലയിൽ മഴ കുറയുകയാണ്. ആരെയും ഇതുവരെ മാറ്റിപാർപ്പിക്കേണ്ടി വന്നിട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനെ കുറിച്ച് തമിഴ്നാട് സർക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ജില്ല കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.