തിരുവനന്തപുരം: മഴക്കെടുതികൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികൾ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. സന്ദർഭോചിതമായാണ് കേന്ദ്രസംഘം എത്തിയിരിക്കുന്നത്. ജൂൺ രണ്ടാംവാരമുണ്ടായ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളും വിലയിരുത്താനാണ് സംഘം കേരളത്തിലെത്തിയത്. എന്നാൽ സ്ഥിതി അതിനേക്കാൾ രൂക്ഷമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
24 മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പല ജില്ലകളിലും കനത്തമഴ തുടരുകയാണ്. മഴക്കെടുതികൾ ഉണ്ടാകാതിരിക്കാൻ സർക്കാർ മുന്നരുക്കങ്ങൾ നടത്തിയിരുന്നു. അപ്രതീക്ഷിതമായി വീണ്ടും ദുരന്തങ്ങൾ ഉണ്ടായിരിക്കുയാണ്. മഴ ദുരന്തം വിതച്ച നാലു ജില്ലകളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി അണക്കെട്ടിെൻറ മൂന്നു ഷട്ടറുകളും തുറന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്. പരിസരപ്രദേശങ്ങളിലും ആലുവയിലും ജലനിരപ്പുയരുന്നത് തടയാൻ ഇടമലായാറിൽ നിന്നുള്ള ഒഴുക്ക് കുറച്ചിട്ടുണ്ട്. ഇടമലയാറിൽ നീരൊഴുക്ക് സാധാരണ നിലയിലായാൽ അതിെൻറ ഷട്ടറുകൾ അടക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.