വ്യാപക മഴക്ക് സാധ്യത; നാളെ എല്ലാ ജില്ലയിലും മഞ്ഞ അലർട്ട്​

തിരുവനന്തപുരം: തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായുള്ള ന്യൂനമർദം, സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായ മണ്‍സൂണ്‍ പാത്തി, തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദ പാത്തി എന്നിവയുടെ ഫലമായി സംസ്ഥാനത്ത്​ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ 13 മുതല്‍ 15 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ബുധനാഴ്ച എല്ലാ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്​. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വ്യാപക മഴക്ക്​ സാധ്യത​.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 15 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 45-55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത​.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട്​ വരെ) ചൊവ്വാഴ്ച​ രാത്രി 11.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - heavy rain and Yellow alert in all districts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.