തൊടുപുഴ: മഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കെ.എസ ്.ഇ.ബിക്ക് കീഴിലെ അണക്കെട്ടുകളിലെ ജലശേഖരം ഒരു ദിവസംകൊണ്ട് രണ്ട് ശതമാനം കൂടി. 608.447 ദ ശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംഭരണികളിലുണ്ട്. ഇടുക്കി അണക്കെട്ട ിലെ ജലനിരപ്പ് 2.72 അടി ഉയര്‍ന്ന് 2307.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്ന ു ജലനിരപ്പ്. സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്.
ഇടുക്കിയ ുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ. മഴ ലഭിച്ചപ്പോള്‍ 38.467 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദി പ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 19 സെ.മീ. ഇടുക്കിയിൽ ആനയിറങ്കൽ, മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഒഴികെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കരുതല്‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കം വലിയ പദ്ധതികളിലെ ഉൽപാദനം തീരെ കുറച്ചിരിക്കുകയാണ്. 1.27 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ശനിയാഴ്ചത്തെ ഉൽപാദനം. 13.956 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച ആഭ്യന്തര ഉൽപാദനം. വൈദ്യുതി ഉപഭോഗം 61.23 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 47.274 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു.
കാസർകോട് രണ്ടിടത്ത് ഉരുൾപൊട്ടി, നൂറോളം വീടുകൾ ഒറ്റപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. ഇടുക്കിയിലും കാസർകോട്ടും ഉരുൾപൊട്ടി. മഴ ശക്തമായതോടെ സംസ്ഥാനത്ത് 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 181 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്ത് മൂന്നും ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ രണ്ടും കൊല്ലത്ത് ഒരു ക്യാമ്പുമാണ് തുറന്നത്. കഴിഞ്ഞ രണ്ടുദിവസത്തെ ശക്തമായ മഴയിൽ 11 വീടുകൾ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു.
കാസർകോട് ജില്ലയിലാണ് മഴ കൂടുതൽ നാശം വിതച്ചത്. ജില്ലയിൽ നൂറോളം വീടുകൾ ഒറ്റപ്പെട്ടു. 15ഒാളം വീടുകൾ തകർന്നു. ഇടുക്കി ചെറുതോണി കീരിത്തോട് പെരിയാർവാലിയിൽ ഉരുൾപൊട്ടി ഒരേക്കറോളം സ്ഥലം പെരിയാറ്റിലേക്ക് പതിച്ചു. അടിമാലി-ചെറുതോണി റോഡിൽ കീരിത്തോട് പകുതിപ്പാലത്തിെൻറ മറുകരയിൽ ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് ഉരുൾപൊട്ടലുണ്ടായത്. കാസർകോട് കുണ്ടംകുഴിയിലും പരപ്പ എണ്ണപ്പാറയിലും ഉരുൾപൊട്ടി. മധൂർ മധുവാഹിനി പുഴ കരകവിഞ്ഞു.
ഇടുക്കിയിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്. പെരിയാർ വാലിയിൽ വലിയ മുഴക്കത്തോടെ ഇഞ്ചത്തൊട്ടിമലയിൽനിന്ന് പുറത്തേക്കുവന്ന ഉരുൾ ഒരുകിലോമീറ്ററോളം താഴെ പെരിയാറ്റിൽ പതിക്കുകയായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ കൃഷി നശിച്ചു. കോട്ടയത്ത് മീനച്ചിൽ, മണിമല, പമ്പ ആറുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. മൂവാറ്റുപുഴ -പൊൻകുന്നം -പുനലൂർ റോഡിലെ മണിമല മൂലേപ്ലാവ് ഭാഗത്ത് റോഡിെൻറ ഒരുവശം മണിമലയാറ്റിലേക്ക് ഇടിഞ്ഞു. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും തകരാറിലായി. കോട്ടയം കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്ത് ആറ്റിലൂടെ ഒഴുകിവന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷ് സെബാസ്റ്റ്യനെ കാണാതായി.
തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിഴിഞ്ഞത്തുനിന്ന് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി കാണാതായ പുതിയതുറ സ്വദേശികളായ നാലുപേരും മടങ്ങിയെത്തി. അവശ നിലയിലായിരുന്ന ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇടുക്കിയിലും കാസർകോട്ടും റെഡ് അലർട്ട്
തിരുവനന്തപുരം: അറബിക്കടലിൽനിന്നുള്ള കാറ്റ് കേരളത്തിന് കുറുകെ വീശിത്തുടങ്ങിയതോടെ സംസ്ഥാനത്ത് ഞായറാഴ്ച ഇടുക്കിയിലും കാസർകോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 22ന് ഇടുക്കി, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15ന് പേമാരിക്ക് കാരണമായ കാലാവസ്ഥ ഘടകങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്കു മാത്രമാണ് നിലവിൽ സാധ്യത. 23ഓടെ മഴയുടെ ശക്തി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.