ന്യൂഡൽഹി: കാലവര്‍ഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സര്‍വകക്ഷി സംഘം സമര്‍പ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. നഷ്ടം പെട്ടെന്ന് വിലയിരുത്തണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.
കാലവർഷക്കെടുതിയിൽ ഉടൻ ഇടപെടലുണ്ടാവുമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞിരുന്നു. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജ്ജു ശനിയാഴ്ച കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.