പ്രളയഭീതി; കാളികാവിൽ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കാളികാവ് (മലപ്പുറം): പ്രളയഭീതി കാരണം അടക്കാകുണ്ട് പുഴയോരത്തെ അഞ്ച് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പട്ടാണിത്തരിശ് കോളനിയിലെ അഞ്ച് ആദിവാസി കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

മലവെള്ളപ്പാച്ചിൽ കാരണം പുഴ കരകവിയുമെന്ന ആശങ്കയുണ്ട്​. വ്യാഴാഴ് രാത്രി ഒമ്പത് മണിയോടെയാണ്​ ഇവരെ കാളികാവ് ബസാർ ജി.യു.പി സ്കൂളിലേക്ക് എത്തിച്ചത്.

കാളികാവ് ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാറി​െൻറ നേതൃത്വത്തിൽ കാളികാവ് ട്രോമാകെയർ പ്രവർത്തകർ ചേർന്നാണ് മാറ്റിയത്. കാളികാവ് ബസാർ സ്കൂൾ ക്വാറൻറീൻ കേന്ദ്രമായി മാറ്റാനിരിക്കുകയാണ്. അതിനാൽ വെള്ളിയാഴ്ചയോടെ ഇവരെ പാറശ്ശേരി ജി.എൽ.പി സ്കൂളിൽ താമസിപ്പിക്കാനാണ് ആലോചന. 

Tags:    
News Summary - പ്രളയഭീതി; കാളികാവിൽ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.