തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും കനത്ത മഴക്ക് സാധ്യതയെന്ന് േകന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും തെക്കൻജില്ലകളിലും പരക്കെ മഴ ലഭിക്കും. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത നിർദേശവും നൽകി.
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിലെ നാലു ഷട്ടറുകളും 25 െസൻറിമീറ്റർ വീതം ഉയർത്തി. 11 മണിയോടെ 10 സെൻറിമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തും. അരുവിക്കര ഡാമിൻെറയും ഷട്ടറുകൾ ഉയർത്തി. നെയ്യാറിൻെറ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലെന്നും മുന്നറിയിപ്പ് നൽകി. അരുവിക്കര ഡാമിൻെറ ഷട്ടറുകൾ ഉയർത്തിയതിനാൽ കരമനയാറിൻെറ ഇരുകരയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
പശ്ചിമഘട്ട മലനിരകളിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞിരുന്നു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പത്തനംതിട്ടയിലെ പമ്പ ഡാം സംഭരണ ശേഷിയോട് അടുക്കുന്നു. മഴയുടെ തോത് കൂടിയാൽ പമ്പ ഡാം തുറന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.