ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സ​ങ്ങ​ളി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ അ​തി​ശ ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ ൽ, പ​ശ്ചി​മ​ബം​ഗാ​ളി​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന്യൂ​ന​മ​ർ​ദം രൂ​പ​പ ്പെ​ട്ട​താ​ണ് മ​ഴ​ക്ക് കാ​ര​ണം.

ഇ​തി​െൻറ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം ‘റെ​ഡ് അ​ല​ർ​ട്ട്’ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്​​ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​തീ​ര​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തു​വ​രെ വ​ട​ക്ക്, മ​ധ്യ, തെ​ക്കു​പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ൽ, മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​ന്ത​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Tags:    
News Summary - Heavy Rain in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.