സംസ്​ഥാനത്ത്​ അഞ്ച്​ ദിവസം മഴക്ക്​ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക്​ ജാഗ്രത നിർദേശം

തിരുവനന്തപുരം: വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച്​ ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തി​​െൻറ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്​. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം.

ജാഗ്രത നിർദേശങ്ങൾ

ഉച്ചക്ക് രണ്ട്​ മണി മുതൽ രാത്രി 10 വരെ ഇടിമിന്നലിന്​ സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്​ടം സൃഷ്ടിക്കും. 

കേരള തീരത്തും കന്യാകുമാരി, ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിൽ വടക്കു - പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്​. ഇവിടങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

അംപൻ ചുഴലിക്കാറ്റി​​െൻറ സ്വാധീനം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക്​ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 150 മുതൽ 160 കിമി വേഗതയിലും ചില അവസരങ്ങളിൽ 180 കി മി വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്​.

മധ്യ പടിഞ്ഞാറ്​ ബംഗാൾ ഉൾക്കടലിൽ അടുത്ത ആറ്​ മണിക്കൂറിലും തുടർന്നുള്ള 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി അതി പ്രക്ഷുബ്​ധമായി തുടരും.

ആയതിനാൽ അടുത്ത 24 മണിക്കൂറിൽ മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക്‌ ബംഗാൾ ഉൾക്കടലിലും മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക്​ തമിഴ്നാട് തീരത്തോട്‌ ചേർന്ന്‌ കുളച്ചൽ മുതൽ ധനുഷ്‌കോടി വരെ 2 .5 മി മുതൽ 3.1 മി വരെ തിരമാല ഉയരാനും സാധ്യതയുണ്ട്​.

Tags:    
News Summary - heavy rain in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.