കനത്ത മഴ: മുണ്ട​ക്കൈയിലെ ജനകീയ തിരച്ചിൽ നിർത്തി

കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാംഘട്ട ജനകീയ തിരച്ചിൽ നിർത്തി. തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു. പരപ്പൻപാറയിൽ സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്ന് ഒരു ഭാഗവുമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസവും ഇവിടെനിന്ന് മൂന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.ഇവിടെ കൂടുതൽ മൃതദേഹ ഭാഗങ്ങളുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തും.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളിൽ കഴിയുന്നവരുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയത്. ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്താനാണ് തീരുമാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ കണ്ടെത്താനുണ്ട്.

Tags:    
News Summary - Heavy Rain: Popular search in Mundakai has been stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.