രേഖകള്‍ വീണ്ടെടുക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാമ്പുകള്‍

കൽപ്പറ്റ: പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടിയിൽ രേഖകള്‍ വീണ്ടെടുക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നു. പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച (ഓഗസ്റ്റ് 12) പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐ.ടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വയനാട് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Tags:    
News Summary - Special camps on Monday to retrieve records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.