കാസർകോട്/കൽപകഞ്ചേരി: കാലവർഷത്തിൽ കാസർകോട്ടും മലപ്പുറത്ത് കൽപകഞ്ചേരിയിലുമായി മൂന്നു മരണം. ജോലിക്കിടെ വൈദ്യുതി ജീവനക്കാരനും ഒഴുക്കിൽപെട്ട വയോധികയും രണ്ടര വയസ്സുകാരിയുമാണ് മരിച്ചത്. ആഗസ്റ്റ് മൂന്നിന് കൊന്നക്കാടുനിന്ന് കാണാതായ പരേതനായ അന്തുമായിയുടെ ഭാര്യ കപിലത്തിനെ (78) ചൈത്ര വാഹിനി പുഴയില്‍ കരുവങ്കയം പാലത്തിനടുത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി.
വിദ്യാനഗർ ഉദയഗിരിയിലെ പരേതനായ ബാബു- ബേബി ദമ്പതിമാരുടെ മകനും സീതാംഗോളി വൈദ്യുതി സെക്ഷൻ ഡിവിഷനിലെ ജീവനക്കാരനുമായ പ്രദീപ് (36) ആണ് ജോലിക്കിടെ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സീതാംഗോളിക്ക് സമീപത്തെ വൈദ്യുതിത്തൂണിൽ തകരാർ പരിഹരിക്കാൻ കയറിയതായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ പ്രദീപനെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാവ്യ. മക്കൾ: വൈഷ്ണവ്, അദ്വിത്. സഹോദരങ്ങൾ: അജയകുമാർ, പ്രീതി.
കല്പകഞ്ചേരി മണ്ടായപ്പുറം പൊട്ടേങ്ങൽപടി തൃത്താല ജാഫറിെൻറ മകൾ ആയിശയാണ് വീടിന് മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ 300 മീറ്റർ അകലെ പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: ജാസിം, ജാനിയ, ജന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.