കാറിനേക്കാൾ ലാഭം ഹെലികോപ്റ്ററാണെന്ന് കെ. സുരേന്ദ്രന്‍റെ പ്രചാരണത്തെക്കുറിച്ച് എം.ടി രമേശ്

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പ്രചരണം നടത്തുന്നതിനോട് എം.ടി രമേശിന്‍റെ പ്രതികരണം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയോ കാറോ എടുത്ത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്നാണ് എം.ടി. രമേശിന്‍റെ വാദം.

മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു ഹെലികോപ്റ്റര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സി.പി.എം ഒരു ഹെലികോപ്ടര്‍ വാടകക്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കില്ല. ഇത് ബി.ജെ.പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്- എം.ടി രമേശ് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിന്‍റെ പ്രതികരണം. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന കെ. സുരേന്ദ്രന്‍റെ പ്രചാരണം എളുപ്പമാക്കാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് ബി.ജെ.പി വാദം.

സുരേന്ദ്രന്‍റെ ആർഭാട യാത്രക്കെതിരെ സെക്കിളിലും ട്രാക്ടറിലും റാലി നടത്തി ഇടതുപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സുരേന്ദ്രൻ ഹെലികോപ്‌ടറിൽ വന്നിറിങ്ങിയ പൈവളികെയിലായിരുന്നു പ്രതിഷേധം.

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ ജനങ്ങളെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുമ്പോൾ ഹെലികോപ്‌റ്ററിൽ പറന്ന്‌ കോടികൾ പൊടിക്കുകയാണ് ബി.ജെ.പിയെന്നാണ് ആരോപണം.

Tags:    
News Summary - Helicopter is more profitable than car MT Ramesh on Surendran's campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.