കൊച്ചി: കാറുകളുടെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളു ടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു. നാലര വർഷം മു മ്പ് സുപ്രീംകോടതി സമിതി മുന്നോട്ടുവെച്ച നിർദേശമാണ് സംസ്ഥാനത്ത് കർശനമായി നട പ്പാക്കാനൊരുങ്ങുന്നത്. നിയമലംഘകരെ കണ്ടെത്താൻ പൊലീസും മോട്ടോർ വാഹനവകുപ്പും കർശന പരിശോധന നടത്തണമെന്ന് നിർദേശിച്ച് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് സഞ്ചരിക്കുന്നവർക്ക് ഹെൽമറ്റും നിർബന്ധമാക്കണമെന്നാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി 2015ൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നുമാസം സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ശിപാർശ. എന്നാൽ, കേരളത്തിൽ ഇത് പൂർണമായി നടപ്പാക്കിയിരുന്നില്ല. സീറ്റ്ബെൽറ്റും ഹെൽമറ്റും ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കാൻ കർശന പരിശോധന വേണമെന്നാണ് പൊലീസ് മേധാവിക്കും ഗതാഗത കമീഷണർക്കും നൽകിയിരിക്കുന്ന പുതിയ നിർദേശം.
ഇത്തരക്കാർ അപകടത്തിൽപെട്ടാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് ബാധ്യതയില്ലെന്നും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിെൻറ ഉത്തരവിൽ പറയുന്നു. ഇക്കാര്യം എല്ലാ ഇൻഷുറൻസ് കമ്പനികളെയും അറിയിക്കാനും ഗതാഗത കമീഷണറോട് നിർദേശിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമല്ലെന്ന 2003ലെ സംസ്ഥാന സർക്കാർ ഉത്തരവ് 2015 സെപ്റ്റംബറിൽ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
2013ൽ ഋഷിരാജ് സിങ് ഗതാഗത കമീഷണറായിരിക്കെ കാറിലെ പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിനെതിരെ രംഗത്തുവരുകയും ഇതിെൻറ പേരിൽ പിഴ ഈടാക്കരുതെന്ന് പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.
ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരോട് വിട്ടുവീഴ്ച വേണ്ടെന്ന ദക്ഷിണമേഖല എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യയുടെ രണ്ടര വർഷം മുമ്പത്തെ ഉത്തരവും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതുകൂടി കണക്കിലെടുത്താണ് നിയമം കർശനമായി നടപ്പാക്കാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.