വയനാടിനെ വീണ്ടെടുക്കാൻ കേരളത്തെ സഹായിക്കൂ; കേന്ദ്രത്തോട് ഹൈകോടതി

കൊച്ചി: വയനാടിനെ വീണ്ടെടുക്കാൻ കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കൂടുതൽ സമയം തേടിയപ്പോഴാണ് കോടതിയുടെ വിമർശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചൂരൽമലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ നൽകുന്നുവെന്നും കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഇത് പുനരധിവാസ പ്രവർത്തനങ്ങളെ മോശമായ രീതിയിൽ ബാധിച്ചുവെന്ന് എ.ജി അറിയിച്ചു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Tags:    
News Summary - Help Kerala recover Wayanad; High Court to the Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.