കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് അടക്കം 11 പേർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ. കഴിഞ്ഞ ജനുവരിയിൽ കരിപ്പൂരിൽ നടന്ന റെയ്ഡിെൻറ തുടർച്ചയായാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (മൂന്ന്) ജഡ്ജി മുമ്പാകെ മുദ്രവെച്ച കവറിലാണ് കൊച്ചി സി.ബി.ഐ യൂനിറ്റ് പ്രഥമവിവര റിപ്പോർട്ട് നൽകിയത്. തുടർ ദിവസങ്ങളിൽ അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധന നടക്കുന്നതിനാൽ കൂടുതൽ വിശദാംശം സി.ബി.ഐ പുറത്തുവിട്ടിട്ടില്ല. കസ്റ്റംസ് സൂപ്രണ്ടും മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വകാര്യവ്യക്തികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തേ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സാമ്പത്തിക മന്ത്രാലയത്തിെൻറ അനുമതി സി.ബി.ഐ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാവും അറസ്റ്റ് തീരുമാനിക്കുക.
ജനുവരിയിൽ സി.ബി.ഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മൂന്നുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം നടത്തിയ പരിശോധനയിൽ സ്വർണാഭരണങ്ങളും ഒരു കോടിയോളം രൂപയും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.