ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്ത്രീപീഡനമടക്കം നടത്തിയവർക്കെതിരെ കേസെടുക്കണം; ഹൈകോടതിയിൽ ഹരജി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീപീഡനമടക്കം നടത്തിയെന്ന് ആരോപണമുയർന്നവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കമീഷൻ സമർപ്പിച്ച സമ്പൂർണ റിപ്പോർട്ടും സാക്ഷിമൊഴികളും വിഡിയോ-ഓഡിയോ-ഡിജിറ്റൽ തെളിവുകളുമടക്കം രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് പൊതുതാൽപര്യ ഹരജി നൽകിയത്.

നിർമാതാവിന്‍റെ അപ്പീൽ 29ലേക്ക് മാറ്റി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ അനുവദിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹരജി ഹൈകോടതി ആഗസ്റ്റ് 29ന് പരിഗണിക്കാൻ മാറ്റി. തിങ്കളാഴ്ച സജിമോൻ അപ്പീൽ ഹരജി നൽകിയിരുന്നെങ്കിലും ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം റിപ്പോർട്ടിൽ വിവരാവകാശ കമീഷൻ നിർദേശിച്ച ഭാഗം സർക്കാർ പുറത്തുവിടുകയും ചെയ്തു.

റിപ്പോർട്ട് പുറത്തുവന്നതിനാൽ ഹരജിക്ക് പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്നും ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലല്ലോയെന്നും ബുധനാഴ്ച ഹരജി പരിഗണിക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിക്കാരനോട് ആരാഞ്ഞു.

അക്കാദമിക് ചർച്ചക്കുള്ള വേദിയല്ല കോടതിയെന്നും ഹരജി തുടരുന്നതിൽ കാര്യമില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, തനിക്ക് കൂടുതൽ വാദമുന്നയിക്കാനുണ്ടെന്ന് ഹരജിക്കാരൻ അറിയിച്ചു. തുടർന്നാണ് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്. 

Tags:    
News Summary - Hema Committee Report: Cases should be filed against those who committed rape; Petition in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.