തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രെൻറ ഡി.ജി.പി പദവി സ്ഥിരപ്പെടുത്തി. വിജിലന്‍സ് ഡയറക്ടറായിരുന്ന അസ്താന കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണിത്. 2016 മാര്‍ച്ചിൽ ഹേമചന്ദ്രനെ ഡി.ജി.പിയായി ഉയര്‍ത്തിയിരുന്നു. ഇതിനെ അക്കൗണ്ടൻറ് ജനറലും കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയവും എതിർത്തതിനെ തുടർന്ന് എ.ഡി.ജി.പിയുടെ തസ്തികയിലുള്ള ശമ്പളമേ ലഭിച്ചിരുന്നുള്ളൂ.
സ്ഥിരപ്പെടുത്തിയതോടെ ഡി.ജി.പി റാങ്കിലുള്ള ശമ്പളം ലഭിക്കും. എൻ. ശങ്കര്‍റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരെയും ഡി.ജി.പിമാരായി ഉയര്‍ത്തിയിരുന്നു. ഇതില്‍ രാജേഷ് ദിവാന്‍ മേയിൽ വിരമിച്ചു. 1986 ബാച്ചില്‍പെട്ട ഹേമചന്ദ്രന് 2020 മേയ് വരെ സര്‍വിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.