കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട 20കാരന് രക്തബന്ധമില്ലാത്ത യുവതിയിൽനിന്ന് വൃക്ക സ്വീകരിക്കാൻ ഹൈകോടതിയുടെ പ്രത്യേകാനുമതി. വൃക്ക നൽകാൻ തയാറായത് സ്വമേധയയാണെന്നും ഇതിന് പിന്നിൽ സംശയകരമായ ഒന്നുമില്ലെന്നും വ്യക്തമാക്കി ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നൽകിയ അന്വേഷണ റിപ്പോർട്ടും അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.
മലപ്പുറം സ്വദേശി ഉവൈസ് മുഹമ്മദിന്‍റെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.അവയവമാറ്റത്തിന് അനുമതി നൽകേണ്ട എറണാകുളം ജില്ലാ സമിതി ഒരാഴ്ചക്കകം നടപടി സ്വീകരിക്കണം.
ഹരജിക്കാരന്‍റെ പിതാവ് ഭാര്യയിൽനിന്ന് സ്വീകരിച്ച വൃക്കയുമായി ജീവിതം നയിക്കുന്നയാളാണ്. ഉവൈസിന്‍റെ ബന്ധുവിന്‍റെ സ്ഥാപനത്തിൽ ജീവനക്കാരിയായ ആലപ്പുഴ അരൂർ സ്വദേശിനിയാണ് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ചത്. വൃക്കരോഗം മൂലം ഇളയ സഹോദരനെ നഷ്ടപ്പെട്ട യുവതി, ഉവൈസിന്‍റെ അവസ്ഥയറിഞ്ഞ് വൃക്കദാനത്തിന് തയാറാവുകയായിരുന്നു. എന്നാൽ, ഇതിൽ അവയവക്കച്ചവട സാധ്യത സംശയിച്ച് എറണാകുളം ജില്ലാ സമിതി അനുമതി നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.