കോവിഡ്​ പ്രാഥമിക ചികിത്സ കേന്ദ്രത്തിന്‍റെ വൈദ്യുതി ബില്ലട​ക്കണമെന്ന്​ കലക്ടറോട്​ ഹൈകോടതി

കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​മാ​യി ഏ​റ്റെ​ടു​ത്ത കോ​ള​ജി​ന്റെ ആ ​കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ൻ ക​ല​ക്ട​ർ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ൺ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ​ത്ത​നം​തി​ട്ട ക​ല​ക്ട​ർ​ക്ക്​ ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​ള​ജ് കെ​ട്ടി​ടം ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്റ​റാ​യി ഏ​റ്റെ​ടു​ത്ത 2020 മേ​യ് 21 മു​ത​ൽ ഡി​സം​ബ​ർ 20വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്.ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ല​ക്ട​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ ഏ​റ്റെ​ടു​ത്ത കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി ബി​ൽ അ​ട​ക്കു​മെ​ന്ന് ക​ല​ക്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Tags:    
News Summary - High court asked collector to pay electricity bill of covid primary treatment center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.