കൊച്ചി: കുസാറ്റിൽ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയാക്കിയ സംഗീത പരിപാടി നടത്താൻ സുരക്ഷ ഉറപ്പാക്കാൻ മുൻ പ്രിൻസിപ്പൽ നൽകിയ കത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് കൊച്ചി സർവകലാശാല രജിസ്ട്രാറോട് ഹൈകോടതി.
ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചതിനാൽ നവംബർ 24, 25 തീയതികളിൽ മതിയായ സുരക്ഷയൊരുക്കണമെന്നും പൊലീസ് സഹായം തേടണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നെന്ന് സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ സത്യവാങ്മൂലം കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ എല്ലാം ഏൽപിച്ച് കൈയൊഴിയുകയാണ് ചെയ്തതെന്ന് സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.