തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട്, തലോറ വാർഡുകൾ അതിസുരക്ഷ വാർഡുകളാക്കണമെന്ന് ഹൈകോടതി. യു.ഡി.എഫ് സ്ഥാനാർഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. സ്ഥാനാർഥികളായ പി. സാജിദ ടീച്ചർ (ആറാം വാർഡ്), കെ.വി. മുഹമ്മദ് കുഞ്ഞി (അഞ്ചാം വാർഡ്) എന്നിവരാണ് റിട്ട് ഹരജി സമർപ്പിച്ചത്.
ഇത് പരിഗണിച്ച കോടതി, വാർഡുകൾ ഹൈ സെൻസിറ്റിവ് വാർഡുകളാക്കാൻ ജില്ല വരണാധികാരി കൂടിയായ കണ്ണൂർ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽപെട്ടതാണ് കാഞ്ഞിരങ്ങാട്, തലോറ വാർഡുകൾ. ബൂത്തുകളിൽ പൊലീസ് സുരക്ഷയൊരുക്കാനും വെബ് കാമറ നിരീക്ഷണം ഏർപ്പെടുത്താനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.